ഹസാരെ, രാംദേവ് നിരാഹാര സമരം ഡല്‍ഹിയില്‍

Webdunia
PRO
PRO
അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയും ബാബ രാംദേവും നടത്തുന്ന നിരാഹാര സമരം ഡല്‍ഹിയില്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണു നിരാഹാര സമരം. അതേസമയം രാംദേവുമായുളള സംയുക്ത നിരാഹാരം ഹസാരെ സംഘത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഹസാരെയും രാംദേവും ജന്തര്‍മന്തറില്‍ എത്തിയത്. ഇന്ത്യക്കാര്‍ക്ക് വിദേശത്തുള്ള കള്ളപ്പണം ഓഗസ്റ്റിനകം രാജ്യത്ത് തിരികെ കൊണ്ടുവരണമെന്ന് രാംദേവ് ആവശ്യപ്പെട്ടു. ഹസാരെയ്ക്കൊപ്പം കിരണ്‍ ബേദിയുമുണ്ട്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ അസാന്നിധ്യം എടുത്ത് പറയേണ്ടതാണ്.

കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന രാംദേവിനൊപ്പം ഹസാരെ സമരം നടത്തുന്നതാണ് സംഘത്തിനെ ഒരു വിഭാഗം വിട്ടുനില്‍ക്കാന്‍ കാരണം.