പന്ത്രണ്ട് ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അണ്ണാ ഹസാരെയുടെ ബില്‍ ആരാണ് അടയ്ക്കുന്നത്? ഇതെ കുറിച്ച് ഹസാരെ സംഘത്തിലുള്ളവര്‍ക്ക് പോലും വ്യക്തമായ മറുപടിയില്ല.
ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയിലാണ് ഹസാരെയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇതുവരെയായും ചികിത്സയുടെ ബില്ലുകള്‍ ഒന്നും നല്‍കിയിട്ടില്ല എന്ന് ആശുപത്രി ചെയര്‍മാന്‍ നരേഷ് ട്രെഹാന്‍ പറഞ്ഞു. ഇതെ കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ബില്ല് ലഭിച്ച ശേഷം മാത്രമേ ആര് നല്‍കും എന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നാണ് ‘ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍’ അംഗങ്ങളും പറയുന്നത്.
288 മണിക്കൂര്‍ നീണ്ട നിരാഹാരത്തിനു ശേഷമാണ് ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹസാരെയ്ക്ക് ഖര രൂപത്തിലുള്ള ആഹാരം നല്‍കുന്നതിന് മുന്നോടിയായി ഇപ്പോള്‍ തേന്‍ കലര്‍ത്തിയ ഇളനീരാണ് നല്‍കിവരുന്നത്.