വിദേശബാങ്കുകകളില്‍ കള്ളപ്പണം നിക്ഷേപിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട വ്യാപാരി ഹസന്‍ അലി ഖാന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ അനുമതി തേടിക്കൊണ്ട് പ്രശസ്ത അഭിഭാഷകനായ റാം ജത്‌മലാനിയും ചില മുന്‍ ഉദ്യോഗസ്ഥരും സമര്‍പ്പിച്ച പരാതിയിന്മേല്‍ വാദം കേള്‍ക്കവേയാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യത്തിനോട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു ട്രില്യണ്‍ യു എസ് ഡോളറാണ് വിദേശബാങ്കുകകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.
വിദേശബാങ്കുകകളില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഗോപാല്‍ സുബ്രഹ്‌മണ്യം കോടതിയെ അറിയിച്ചു.