ഐപിഎല്‍ വാതുവെപ്പ് വിവാദത്തില്‍ പ്രമുഖ താരങ്ങള്‍ നിരീക്ഷണത്തില്‍. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഹര്‍ഭജന്‍ സിംഗിനെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യല്‍ വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
അറസ്റ്റിലായ മെയ്യപ്പന്റെയും വിന്ദു ധാരാസിംഗിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മൂന്ന് താരങ്ങളെയും പൊലീസ് ചോദ്യം ചെയ്യും.
വാതുവയ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങളാണ് നിരീക്ഷണത്തില്‍ ഉള്ളത്‍. സുരേഷ് റെയ്‌ന, ആര്‍ പി സിംഗ്, പിയൂഷ് ചൌള, പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഈ ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് രഞ്ജി താരങ്ങളും നിരീക്ഷണത്തിലുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്സ് എന്നീ ഐപിഎല്‍ ടീമുകളിലാണ് ഈ താരങ്ങള്‍ കളിച്ചിരുന്നത്.