ഹജ്ജ് സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി

Webdunia
ചൊവ്വ, 16 ജനുവരി 2018 (16:20 IST)
കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാതെ അവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി എന്നാണ് ഇതിനെ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.
 
കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇതാദ്യമായി 1.75 ലക്ഷം തീര്‍ത്ഥാടകര്‍ സബ്‌സിഡി ഇല്ലാതെ ഹജ്ജിന് പോകുമെന്ന് മന്ത്രി പറഞ്ഞു. 
 
ഇതുവഴിയായി കേന്ദ്രം 700 കോടി രൂപ ലാഭിക്കുമെന്നും ഈ പണം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ 405 കോടി രൂപ ഹജ്ജ് സബ്‌സിഡി ഇനത്തില്‍ ചെലവാക്കിയിരുന്നു. 529.51 കോടി രൂപയായിരുന്നു 2015 ല്‍ ചെലവാക്കിയത്

അനുബന്ധ വാര്‍ത്തകള്‍

Next Article