ആലപ്പുഴ മംഗലം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാണ് എന്ന വിവരം ഞെട്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടും എന്ന ആശങ്കയും ജനത്തിനുണ്ട്. ഇടതു-വലതു മുന്നണികള്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നതും സംശയമുണര്‍ത്തുന്നു. അതുകൊണ്ടുതന്നെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കണം.
ജില്ലാ സെക്രട്ടറി എന്‍ പി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി മോഹനന്‍, മണ്ഡലം ഭാരവാഹികളായ കെ പി സുരേഷ് കുമാര്‍, എന്‍ ഡി കൈലാസ്, വാസുദേവക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.