സ്വാതന്ത്ര്യ ദിനം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നു

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2013 (11:28 IST)
PTI
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ നടക്കുന്നു. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസും സൈനികരും നടത്തുന്നത്.

തന്ത്രപ്രധാന മേഖലകള്‍, റയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങള്‍ സുരക്ഷാ സേനയുടെ കര്‍ശന നിരീക്ഷണത്തിലാണ്‌. ഭീകര സംഘടനകളായ ലഷ്കറെ തയിബയുടെയും ജമാഅത്തുദ്ദവ മേധാവി ഹാഫിസ്‌ സയ്ദിന്റെയും ഭീഷണികളുടെ പശ്ചാത്തലത്തില്‍ വന്‍സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

റയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും വഴി നഗരത്തിലേക്കെത്തുന്നവരെയും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെയും കര്‍ശന പരിശോധയ്ക്കു വിധേയരാക്കും. ഡല്‍ഹിയില്‍ സ്ഫോടനം നടത്തുമെന്ന് പല ഭീകര സംഘടനകളും ഭീഷണി മുഴക്കിയിരുന്നു.

സൈനികരോടും പൊലീസിനോടും വേണ്ടത്ര സുരക്ഷ പാലിക്കണമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചിട്ടുണ്ട്.