സ്വത്ത് സമ്പാദനക്കേസില്‍ തെളിവില്ല: സോണിയയുടെ മുന്‍ സെക്രട്ടറിക്കെതിരായ കേസ് സിബിഐ പിന്‍വലിച്ചു

Webdunia
വെള്ളി, 7 ജൂണ്‍ 2013 (12:14 IST)
PTI
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മുന്‍ പെഴ്സണല്‍ സെക്രട്ടറിയും മലയാളിയുമായ വിന്‍സെന്‍റ് ജോര്‍ജിനെതിരായ കേസ് സിബിഐ പിന്‍വലിച്ചു. 2001 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 12 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണ് അവസാനിപ്പിക്കുന്നത്.

ജോര്‍ജ്ജ് ഡല്‍ഹിയിലും ബാംഗ്ളൂരിലും ചെന്നൈയിലും കേരളത്തിലും മറ്റുമായി കടമുറികളും വീടുകളും വസ്തുക്കളും ഡല്‍ഹിക്ക് പുറത്ത് ഫാംഹൗസും വാങ്ങിക്കൂട്ടിയെന്നും പല ബാങ്ക് അക്കൗണ്ടുകളിലായി ഒന്നരക്കോടിയുടെ സമ്പാദ്യമുണ്ടെന്നും, കോടികളുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.

അനധികൃത സ്വത്തു സമ്പാദനം തെളിയിക്കുന്ന രേഖകള്‍ വിന്‍സെന്‍റ് ജോര്‍ജിന്‍റെ വസതിയില്‍ നിന്നു കണ്ടെടുത്തതായി സിബിഐ മുന്‍പ് വ്യക്തമാക്കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും വിന്‍സെന്‍റ് ജോര്‍ജ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.