സ്വകാര്യ എഫ്എം റേഡിയോ സ്‌റ്റേഷനുകള്‍കള്‍ക്ക് വാര്‍ത്താ പ്രക്ഷേപണം ചെയ്യുന്നതിന് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി.
സ്വകാര്യ എഫ്എം ചാനലുകളുടെ വാര്‍ത്താ പ്രക്ഷേപണം വിലക്കിയിരിക്കുന്ന തീരുമാനത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹര്‍ജി കണക്കിലെടുത്തുകൊണ്ടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.
ഹര്‍ജി നല്‍കിയ കോമണ്‍ കോസ് എന്ന സംഘടനയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയില്‍ ഹാജരായത്.
എല്ലാവര്‍ക്കും പ്രാപ്യമായ മാധ്യമമാണ് റേഡിയോ. ടെലിവിഷന്‍ ചാനലുകള്‍ക്ക് വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ അവകാശമുണ്ടായിരിക്കേ റേഡിയോ സ്‌റ്റേഷനുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്താണ് പ്രശ്‌നമെന്നും കോടതി ആരാഞ്ഞു.