സ്കൂള്‍ ബസ് അപകടം: 2 പേര്‍ കൊല്ലപ്പെട്ടു

Webdunia
PRO
സ്കൂള്‍ ബസ് മറ്റൊരു ബസിലിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഡ്രൈവറും വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടത്.

ചണ്ഡീഗഡ് ലുധിയാന നാഷണല്‍ ഹൈവേയിലാണ് അപകടം നടന്നത്. പോക്കറ്റ് റോഡില്‍ നിന്നും വന്ന പ്രൈവറ്റ് ബസ് സ്കൂള്‍ ബസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പേരും മരിച്ചു.

അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ ചണ്ഡീഗഡിലെ പിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.