സ്കൂള്‍ ബസില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം; ഡ്രൈവര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 10 മെയ് 2013 (13:08 IST)
PRO
സ്‌കൂള്‍ ബസില്‍ ഡ്രൈവറുടെയും ക്ലീനറുടെയും അശ്ലീല വീഡിയോ പ്രദര്‍ശനം. കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റുചെയ്തു.

ബസ് ഡ്രൈവറായ അജ്ഗര്‍ അലി, ഇയാളുടെ സഹായിയായ മുഹമ്മദ് സലിം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഏകദേശം ഒരുവര്‍ഷത്തോളമായി ഇവര്‍ പെണ്‍കുട്ടികള്‍ മാത്രം യാത്ര ചെയ്യുന്ന ബസില്‍ അശ്ലീല ചിത്രപ്രദര്‍ശനം നടത്തുകയായിരുന്നു.

ബസില്‍ നിന്നും അശ്ലീല വീഡിയോകള്‍ അടങ്ങിയമൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സൗത്ത് എക്സ്റ്റന്‍ഷനിലെ കോട്‌ല മുബാരക്പൂര്‍ സ്വദേശികളാണ് പ്രതികള്‍. കഴിഞ്ഞ ദിവസമാണ് ഒരു വിദ്യാര്‍ത്ഥിനി അച്ഛനമ്മമാരോട് ബസ്സിലെ അശ്ലീല വീഡിയോ പ്രദര്‍ശനത്തെക്കുറിച്ച് പരാതി പറഞ്ഞത്.

ഒരു വര്‍ഷത്തോളമായി ഇത് തുടരുകയായിരുന്നുവത്രേ. കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.