സൌജന്യ റോമിംഗ് ഒക്ടോബര്‍ മുതല്‍

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2013 (14:06 IST)
PRO
PRO
സൌജന്യ റോമിംഗ് സൌകര്യം 2013 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ആന്റ് ഐടി മന്ത്രി കപില്‍ സിബല്‍. എന്നാല്‍ തീയതി അദ്ദേഹം വ്യക്തമാക്കിയില്ല. ചണ്ഡിഗഢില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2013 മാര്‍ച്ചോടെ സൌജന്യ റോമിംഗ് നടപ്പാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഒക്ടോബറിലേക്ക് നീളുകയായിരുന്നു. സൌജന്യ റോമിംഗ് സൌകര്യം നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ എവിടെയും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഉണ്ടായിരിക്കില്ല. നാഷണല്‍ ടെലികോം പോളിസി 2012 പ്രകാരമാണ് ഈ തീരുമാനം.

റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നതോടെ അധിക ചാര്‍ജ് നല്‍കാതെ, ഒരേ നമ്പര്‍ തന്നെ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ സാധിക്കും. ഇന്‍‌കമിംഗ് കോളുകള്‍ രാജ്യത്ത് എവിടെയും സൌജന്യമായി മാറും. മാത്രമല്ല, എസ് ടി ഡി- ലോക്കല്‍ വേര്‍തിരിവുകള്‍ ഉണ്ടാവില്ല. എല്ലാം കോളുകള്‍ ലോക്കല്‍ ആയി മാറും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി പ്രകാരം ഒരേ മൊബൈല്‍ നമ്പര്‍ തന്നെ ഇപ്പോള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.