സോണിയ ഗാന്ധിക്ക് മോഡിയുടെ പിറന്നാള്‍ ആശംസ

ചൊവ്വ, 10 ഡിസം‌ബര്‍ 2013 (12:57 IST)
PTI
തെരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ ഓരോന്നായി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിവസം സോണിയയ്ക്ക്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പിറന്നാള്‍ ആശംസയും ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നു.

ഇന്നലെ 67 വയസ്സു തികഞ്ഞ സോണിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് പിറന്നാള്‍ കൊണ്ടാടിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷം ഒഴിവാക്കുകയാണെന്നു നേരത്തേ അറിയിപ്പുണ്ടായിരുന്നു.

അക്ബര്‍ റോഡില്‍ സോണിയയുടെ 10 ജന്‍പഥ്‌ വസതിക്കു മുന്‍പില്‍ ഇന്നലെ ആള്‍ക്കൂട്ടമൊന്നുമില്ലായിരുന്നു. ഇവിടെ മുന്‍വര്‍ഷങ്ങളിലെ പിറന്നാളുകളില്‍ അണികളുടെ ആഘോഷപ്പൂരമായിരുന്നു.

വെബ്ദുനിയ വായിക്കുക