സോണിയ എന്‍ഡി‌എ അധ്യക്ഷ: ഷീലാ ദീക്ഷിതിന്റെ അബദ്ധം

Webdunia
വെള്ളി, 26 ജൂലൈ 2013 (17:51 IST)
PTI
വാര്‍ത്താസമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് അബദ്ധം സംഭവിച്ചു. സോണിയ ഗാന്ധി ‘എന്‍ഡിഎ’ അധ്യക്ഷയാണെന്ന പരാമര്‍ശമാണ് ഷീലാ ദീക്ഷിത് നടത്തിയത്‌.

‘ഞാന്‍ നമ്മുടെ എന്‍ഡിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ നന്ദി പറയുന്നു, ക്ഷമിക്കണം,,യുപിഎ അധ്യക്ഷ സോണിയ ഗാന്ധി’ എന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ വാക്കുകള്‍. ദേശീയ മാധ്യമങ്ങളെല്ലാം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ തെറ്റായി പറഞ്ഞുപോയത്.

അറിയാതെ പറഞ്ഞ് പോയതിനാല്‍ മാധ്യമങ്ങല്‍ ഇതിനെ കൂടുതല്‍ പ്രാധാന്യം നല്‍കിയില്ലയെന്ന് വേണം കരുതുവാന്‍.