പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും കാരണം സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സഭവിട്ട് പുറത്തേയ്ക്ക് പോയിരുന്നു.
തുടര്‍ന്നാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ സോണിയ ചികിത്സ തേടിയത്. സോണിയയെ ഹൃദ്രോഗ വിദഗ്ദ്ധര്‍ പരിശോധിച്ചു.സോണിയാ ഗാന്ധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.