കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കോലം കത്തിച്ച കേസില്‍ ജാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. സ്പീക്കര്‍ സി പി സിംഗിനാണ് റാഞ്ചി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ സി പി സിംഗിന് കോടതി ജാമ്യം അനുവദിച്ചു.
2005- ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പൊതു ഉത്തരവ് മറികടന്നാണ് സിപി സിംഗ് കോലംകത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ബിജെപിയുടെ ചീഫ് വിപ്പായിരുന്നു. ഗോവയിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്രനീക്കത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സോണിയയുടെ കോലംകത്തിച്ചത്.
അന്ന് ബിജെപിയില്‍ ആയിരുന്ന ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) നേതാവ് സഞ്ജയ് സേഥ് ഉള്‍പ്പെടെയുള്ള ചിലര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ക്കും കോടതി ജാമ്യം നല്‍കി.