ആഫ്രിക്കയെ സ്ഥിരാംഗമായി ഉള്‍പ്പെടുത്താതെ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി വികസനം പൂര്‍ണ്ണമാവില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി.
യുഎന്‍ പോലെയുള്ള രാജ്യാന്തര സംഘടനകള്‍ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കുന്നതിലൂടെയേ യഥാര്‍ഥലക്‍ഷ്യം പൂര്‍ത്തീകരിക്കാനാകു എന്ന് ഇന്ത്യയുടേയും ആഫ്രിക്കയുടെ സ്ഥിരാംഗത്വ ആവശ്യം സൂചിപ്പിച്ച് പ്രണാബ് മുഖര്‍ജി പറഞ്ഞു.
“ഐക്യരാഷ്ട്രസഭ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സുരക്ഷാസമിതിയും ജനാധിപത്യ വല്‍ക്കരിക്കപ്പെടാതെ വികസ്വര രാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവില്ല.” തലസ്ഥാനത്ത് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ മുഖര്‍ജി പറഞ്ഞു.
അടുത്ത ഏപ്രിലില്‍ ഇന്ത്യ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിക്ക് ആതിഥേയത്വമരുളുന്നതോടെ ഇന്ത്യാ- ആഫ്രിക്കാ ബന്ധം കൂടുതല്‍ മെച്ചപ്പെടും എന്നാണ് കരുതുന്നത്.