സുനന്ദ പുഷ്‌കര്‍ രണ്ട് ദിവസമായി ആഹാരം കഴിച്ചില്ല; മദ്യവും ഉറക്കഗുളികയും ഉപയോഗിച്ചു

Webdunia
ശനി, 18 ജനുവരി 2014 (10:54 IST)
PTI
PTI
ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കര്‍ രണ്ട് ദിവസമായി ആഹാരം കഴിച്ചിരുന്നില്ലെന്ന് ശശി തരൂരിന്റെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. അവര്‍വളരെ ക്ഷീണിതയായിരുന്നു എന്നാണ് വിവരം.

സുനന്ദ ഉറക്കഗുളിക ഉപയോഗിച്ചിരുന്നതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ആഹാരം കഴിക്കാത്ത രണ്ട് ദിവസവും അവര്‍ നന്നായി മദ്യ[പിച്ചിരുന്നു എന്നാണ് വിവരം. ഇക്കാരണങ്ങള്‍ മരണത്തിന് കാരണമായോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്.

സുനന്ദയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നുണ്ട്. സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ ലീലാ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.