സിപി‌ഐ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി ജയലളിത

WEBDUNIA
തിങ്കള്‍, 17 ജൂണ്‍ 2013 (17:58 IST)
WD
WD
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സിപിഐ സ്ഥാനാര്‍ത്ഥിയായ ഡി രാജയെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജുലൈ 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ നേരിട്ട് ജയലളിതയോട് പിന്തുണ തേടിയിരുന്നു. തുടര്‍ന്ന് ജയലളിത തന്റെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എഡിഎംകെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തങ്കമുത്തു തന്റെ പത്രിക പിന്‍വലിക്കുമെന്നും ജയലളിത പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. നാളെ സൂക്ഷ്മപരിശോധന നടക്കും. 20ന് പത്രിക പിന്‍വലിക്കാം.