സിപി‌എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പിബി കമ്മീഷന്‍ കേരളത്തിലേക്ക്

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (18:29 IST)
PRO
PRO
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സിപിഎം പിബി കമ്മീഷന്‍ കേരളത്തിലേക്ക്. ഈ മാസം 26 മുതല്‍ 30 വരെയാണ് കമ്മീഷന്‍ കേരളത്തിലെത്തി തെളിവെടുക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ കമ്മീഷന്‍ അംഗങ്ങള്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ് ആര്‍ രാമചന്ദ്രന്‍പിള്ള, എ കെ പദ്മനാഭന്‍, വിവി രാഘവന്‍, നിരുപം സിംഗ് എന്നിവര്‍ അടങ്ങുന്ന ആറംഗ പിബി കമ്മീഷനാണ് കേരളത്തില്‍ എത്തുന്നത്.

തന്നെ ഒറ്റപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന പ്രമേയവും വിഎസിനെതിരായ പി കരുണാകരന്‍ റിപ്പോര്‍ട്ടുമാണ് പിബി കമ്മീഷന്‍ പരിശോധിക്കുക.

സെപ്തംബര്‍ 26 ,27, 28 ദിവസങ്ങളിലാണ് സിപിഎം സെക്രട്ടറിയേറ്റ്. 29, 30 ദിവസങ്ങളില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയും നടക്കും.