സിഐടിയുവിന്റെ പതിനാലാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ കൊടിയുയര്‍ന്നു. വര്‍ഗസമരം നയം മാറ്റത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ ദേശീയ സമ്മേളനം തുടങ്ങുന്നത്.
കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം. നവലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ ഐക്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നായി 2000 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുക.
ജോര്‍ജ് മാവ് റിക്കോസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിനിധി സംഘവും ഐഎല്‍ ഒ പ്രതിനിധി ഏരിയല്‍ കാസ്‌ട്രോയും സമ്മേളനത്തില്‍ പങ്കെടുക്കും.