വസ്‌തുതര്‍ക്കത്തെ തുടര്‍ന്ന്, വൃദ്ധയായ മാതാവിനെ സഹോദരര്‍ ചേര്‍ന്നു മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന യുവതിയെ ഒന്നാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ഇരുപത്തഞ്ചുകാരിയായ ശോഭ എന്ന യുവതിയാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറിലാണ് സംഭവം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ദീപക്, ജഗദീഷ് എന്നിവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജ്യോതിയും വൃദ്ധമാതാവും ഒന്നാം നിലയിലും ഇവര്‍ താഴത്തെ നിലയിലുമാണ് താമസിച്ചുവന്നിരുന്നത്.
മദ്യപിച്ചു വന്ന ഇവര്‍ താഴത്തെ നിലയില്‍ അധികമായി ഒരു മുറി പണിതുതരണമെന്ന ആവശ്യവുമായി അമ്മയോട് വഴക്കിടുകയും മര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇത് കണ്ട് തടയാന്‍ ചെന്ന ശോഭയെ മുടിക്കെട്ടില്‍ പിടിച്ച് വലിച്ചിഴച്ച് ബാല്‍ക്കണിയില്‍ കൊണ്ടുപോയി അവിടെനിന്നും തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.