സഹപാഠിയായ വിദ്യാര്‍ഥിനിയെ വെട്ടിപരുക്കേല്‍പ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 31 ജൂലൈ 2013 (15:24 IST)
PRO
PRO
സഹപാഠിയെ ഇറച്ചിവെട്ടുന്ന കത്തിയ്‌ക്ക് വെട്ടിപരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യചെയ്‌തു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളാണ്‌ ഇരുവരും. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ക്ലാസ്‌മുറിയ്‌ക്കുള്ളില്‍വച്ചായിരുന്നു സംഭവം.

സഹപാഠിയായ റോഷ്‌നി (22) യെ ആയുധം ഉപയോഗിച്ച്‌ വെട്ടി പരുക്കേല്‍പിച്ച ആകാശ്‌ (23) വിഷം കഴിച്ചശേഷം കഴുത്തു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഉടന്‍തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആകാശ്‌ മരിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ദേഹമാസകലം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌.

ഒരു കൈത്തോക്കും കോടാലിയും വിഷക്കുപ്പിയും സംഭവം നടന്ന മുറിയില്‍ നിന്നും കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണ കാരണം വ്യക്‌തമായിട്ടില്ല.