26 /11 ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പൊലീസ് ഓഫീസര്‍ വിജയ് സലാസ്കറുടെ പുത്രി ദിവ്യ ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയില്‍ ചേരുന്നു എന്ന് റിപ്പോര്‍ട്ട്.
ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച പാര്‍ട്ടി പ്രവേശനം നടത്തുന്നതിനായിരുന്നു ദിവ്യയുടെ തീരുമാനം. എന്നാല്‍, മിക്ക നേതാക്കളും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ പാര്‍ട്ടി പ്രവേശനം നീട്ടിവയ്ക്കുകയായിരുന്നു.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം അടുത്തിടെയാണ് ദിവ്യ നാട്ടില്‍ മടങ്ങിയെത്തിയത്. 26/11 ആക്രമണത്തില്‍ കാമ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ഭീകരരുടെ വെടിയേറ്റ് സലാസ്കര്‍ കൊല്ലപ്പെട്ടത്.
അടുത്തസമയത്താണ് ബാല്‍ താക്കറെയുടെ കൊച്ചുമകന്‍ ആദിത്യ താക്കറെയുടെ അധ്യക്ഷതയില്‍ യുവസേന രൂപീകൃതമായത്.