സമാധാന സമരങ്ങള്‍ ഇന്ത്യയെ ശക്തിപ്പെടുത്തും: മോഡി

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2011 (17:01 IST)
PRO
PRO
അണ്ണാ ഹസാരെ നടത്തിയതുപോലുള്ള സമാധാന സമരങ്ങള്‍ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. സമാധാന സമരത്തിന്റെ വിശ്വാസ്യത അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം ഊട്ടിഉറപ്പിച്ചുവെന്നും മോഡി പറഞ്ഞു.

ഇന്ത്യക്കാരുടെ ഡിഎന്‍എയില്‍ അക്രമരാഹിത്യം അടങ്ങിയിരിക്കുന്നുവെന്നു ഭൂതകാലവും വര്‍ത്തമാനവും തെളിയിച്ചു. നക്സലിസവും തീവ്രവാദവും സമരപാതയാക്കുന്നവര്‍ അക്രമരഹിത സമരത്തിന്റെ ശക്തി തിരിച്ചറിയണമെന്നും മോഡി പറഞ്ഞു.

സമാധാനസമരം മനുഷ്യത്വം സംരക്ഷിക്കുമെന്നും മോഡി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.