സപ്ത ശൃംഖലയിലെ അവസാന ഉപഗ്രഹ വിക്ഷേപണം ഇന്ന്; ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണത്തില്‍ നിർണായക ചുവട് വച്ച് ഇന്ത്യ

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (10:27 IST)
ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക ദിവസമാണ്. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എസ് 1 ജി ഇന്ന് വിക്ഷേപിക്കും.  ഏഴുവര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടിവിലാണ് ഇന്ത്യ ഇന്ന് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഉച്ചയ്ക്ക് 12.50 ന് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സപേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാര്‍ട്ടില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. 
 
ഏഴ് ഉപഗ്രഹങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം 2013 ഐ ആര്‍ എന്‍ എസ് എ 1 എ ജൂലൈയില്‍ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. ആറാമത്തെ ഉപഗ്രഹം കഴിഞ്ഞ മാസമാണ് ഐ എസ് ആര്‍ ഒ ഭ്രമണപദത്തില്‍ എത്തിച്ചത്. 
 
ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശം ഐ ആര്‍ എന്‍ എസ് എസ് 1 ജിയുടെ കീഴില്‍ വരും. 1425 കിലോഗ്രം ഭാരമാണ് ഉപഗ്രഹത്തിന് ഉള്ളത്. വിക്ഷേപിച്ച് 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണ പദത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 വര്‍ഷം ആണ് ഉപഗ്രഹത്തിനന്റെ ആയുസ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article