സച്ചിന്‍ പൈലറ്റിന്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Webdunia
ഞായര്‍, 29 ജനുവരി 2012 (16:18 IST)
കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു. നാഗാലാന്‍ഡ് സന്നദ്ധ സേനാംഗമായ ഇനപു (32) ആണ് മരിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമല്ല.

മന്ത്രിയുടെ വസതിയില്‍ രാത്രി 10 മണി മുതല്‍ ഒരു മണിവരെയായിരുന്നു ഇയാള്‍ക്ക് ഡ്യൂട്ടി. സ്വന്തം റൈളില്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവച്ചാണ് ഇയാള്‍ മരിച്ചത് എന്ന് പൊലീസ് പറഞ്ഞു.