ഇന്ത്യന്‍ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ബിജെപിയില്‍ ചേര്‍ന്നു. 2004ലെ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ നേടിയ റാത്തോഡ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് റിട്ടയര്‍ ചെയ്താണ് ബിജെപിയില്‍ ചേര്‍ന്നത്.
ഇരുപത്തിമൂന്ന് കൊല്ലം സൈനികനെന്ന നിലയില്‍ രാഷ്ട്രത്തെ സേവിച്ചു. ഇനി രാഷ്ട്രീയത്തിലിറങ്ങി ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് റത്തോഡ് പറഞ്ഞു. നിലവില്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ജനങ്ങള്‍ വെറുക്കുന്ന അവസ്ഥയാണുള്ളത്,
എന്നാലും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥ സേവനതത്പരതയും ഉള്ളവര്‍ക്ക് രാഷ്ട്രീയത്തിലിറങ്ങി ജനങ്ങള്‍ക്ക് നന്മചെയ്യാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.