ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ യു എസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യെയില്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാനെത്തിയ അദ്ദേഹത്തെ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലാണ് തടഞ്ഞുവച്ചത്. രണ്ടു മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചത്.
' എപ്പോഴും സംഭവിക്കുന്നതുപോലെ ഇപ്രാവിശ്യവും' എന്നാണ് സംഭവത്തോടു ഷാരൂഖ് ഖാന്‍ പ്രതികരിച്ചത്. ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് വിമാനത്താവളത്തില്‍ സ്വകാര്യ വിമാനത്തില്‍ എത്തിയ ഷാരൂഖ് ഖാനോടൊപ്പം മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുമുണ്ടായിരുന്നു.
മറ്റുള്ളവരെ പരിശോധന നടത്തിയ ശേഷം പറഞ്ഞയച്ചപ്പോള്‍, ഷാരുഖ് ഖാനെ സുരക്ഷാ പരിശോധനയുടെ കാരണം പറഞ്ഞ് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യെയിന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഇടപെട്ടാണ് ഷാരൂഖ് ഖാനെ വിട്ടയച്ചത്. 2009ല്‍ ന്യൂജേഴ്സിയിലെ നിവാര്‍ക് വിമാനത്താവളത്തില്‍വച്ചും ഷാരൂഖ് ഖാന് സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.