ശ്രീലങ്കന്‍ നാവികസേന സേന പിടികൂടിയ 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയ്ക്കും. മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജൂലൈ അഞ്ചിനാണ് അതിര്‍ത്തി ലംഘിച്ചതിന് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന പത്ത് ബോട്ടുകളും വിട്ടയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മാന്നാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആനന്ദി കണക രത്തിനമാണ് ഉത്തരവിട്ടത്. രാമേശ്വരം മണ്ഡപം തീരത്തുനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ടവര്‍.
അതെസമയം പാമ്പന്‍ തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയി പിടിയിലായ 35 പേരെ ഇന്നലെ വാവുനിയ കോടതിയും വിട്ടയച്ചിരുന്നു. ഇവരടക്കം 76 മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് കരുതുന്നത്.