ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജുമാ നിസ്കാരം കഴിഞ്ഞ ശേഷം പള്ളിയില്‍ നിന്നും ഇറങ്ങിയ യുവാക്കളാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഫ്സല് ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പാക് പതാകയും ഐഎസ് പതാകയും ഉയര്‍ത്തുകയും ചെയ്തു. താങ്ക് ജെഎന്‍യു എന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.
പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇത്തരത്തില്‍ സ്ഥിരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുള്ള ഇവിടെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.