ജമ്മുകാശ്മീരിലെ ഇന്നലത്തെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്റെ പ്രാദേശിക പോരാളി സംഘടനയായ ഷഹദാ ബ്രിഗേഡ് അവകാശപ്പെട്ടു.
ശ്രീനഗറില്‍ സുബിന്‍ മേത്തയുടെ സംഗീതപരിപാടിക്കെതിരെ ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നത് ഷഹദാ ബ്രിഗേഡാണ്. പ്രാദേശിക പോരാളികളാണ് ആക്രമണം നടത്തിയത് എന്നും 15 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരമെന്നും ഷഹദാബ്രിഗേഡിലെ ഷംസുന്‍ ഹക്ക് വാര്‍ത്താ ഏജന്‍സകളോടു പറഞ്ഞു.
ജമ്മുകശ്മീരില്‍ സൈനിക വേഷം ധരിച്ചെത്തിയ ഭീകരപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലും സൈനികക്യാമ്പിലും നടത്തിയ ചാവേറാക്രമണം നടത്തുകയായിരുന്നു. മരിച്ചവരില്‍ ലഫ്റ്റനന്റ് കേണലും മൂന്ന് ജവാന്‍മാരും നാല് പൊലീസുകാരും ഉള്‍പ്പെടുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.