ശശി തരൂരിന് പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ്; സത്യം പുറത്തുകൊണ്ടുവരണമെന്ന് ബിജെപി

Webdunia
ശനി, 18 ജനുവരി 2014 (16:22 IST)
PTI
ശശി തരൂരിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

എന്നാല്‍ പല മുതിര്‍ന്ന നേതാക്കളും അനുശോചനമറിയിച്ചതല്ലാതെ മറ്റുകാര്യങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.


അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നാണ് ബിജെപിയുടെ നിലപാട്.

സുനന്ദയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശശി തരൂരിനെ വിളിച്ച് അനുശോചനം അറിയിച്ചു.

കെ സുധാകരന്‍ എം‌പി കൂടാതെ കൊടിക്കുന്നില്‍ സുരേഷും തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കേരളത്തില്‍നിന്നും മന്ത്രി ശിവകുമാര്‍ സന്ദര്‍ശിച്ചിരുന്നു. കേരളമുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും അനുശോചനം രേഖപ്പെടുത്തി.

എന്നാല്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

തരൂരിനെ പിന്തുണയ്ക്കുന്ന പലരും അത് സ്വാഭാവിക മരണമാക്കാന്‍ വ്യഗ്രത കാണിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.