ശവപ്പെട്ടിയില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം

Webdunia
ബുധന്‍, 3 ഏപ്രില്‍ 2013 (15:08 IST)
PTI
PTI
സിംഗപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊണ്ടുവന്ന ശവപ്പെട്ടിയില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലെ എയര്‍ ഇന്ത്യാ ഓഫിസര്‍ ആണ് ഇക്കാര്യം വിചാരണാ കോടതിയില്‍ സ്ഥിരീകരിച്ചത്.

പെട്ടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നില്ല എന്നാണ് പ്രതികളാ‍യ മുകേഷ്, അക്ഷയ് എന്നിവയുടെ അഭിഭാഷകന്‍ എം എല്‍ ശര്‍മ വാദിച്ചത്.

“ശവപെട്ടിയില്‍ മൃതദേഹത്തിന് പകരം മറ്റെന്തോ ആയിരുന്നു എന്ന് പറയുന്നത് തെറ്റാണ്. പെട്ടി സീല്‍ ചെയ്ത നിലയില്‍ ആയിരുന്നു. തന്റെ സാന്നിദ്ധ്യത്തില്‍ ആണ് അത് തുറന്നത്. ശവപ്പെട്ടിയുടെ ഭാരം 140 കിലോ ആയിരുന്നു. പെട്ടിയുടെയും മൃതദേഹത്തിന്റെയും ഭാരം ചേര്‍ത്താണിത്. രേഖകള്‍ പരിശോധിച്ച ശേഷം മൃതദേഹം പെണ്‍കുട്ടിയുടെ പിതാവിന് കൈമാറുകയായിരുന്നു”- പ്രോസിക്യൂഷന്‍ സാക്ഷിയായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ച ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം 2012 ഡിസംബര്‍ 29നാണ് ഡല്‍ഹിയില്‍ എത്തിച്ചത്.