വേണുഗോപാല്‍ ഊര്‍ജ്ജ സഹമന്ത്രി

Webdunia
ബുധന്‍, 19 ജനുവരി 2011 (17:39 IST)
PRO
രണ്ടാം യുപി‌എ സര്‍ക്കാരിന്റെ ആദ്യ പുന:സംഘടന ബുധനാഴ്ച നടന്നു. മൊത്തം 15 മിനിറ്റ് നീണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ സി വേണുഗോപാല്‍ ഊര്‍ജ്ജ വകുപ്പ് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രഫുല്‍ പട്ടേല്‍, ശ്രീപ്രകാശ് ജയ്‌സ്വാള്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു. വ്യോമയാന സഹമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന് ഖന വ്യവസായ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ശ്രീപ്രകാശ് ജയ്സ്വാളിന് കല്‍ക്കരി വകുപ്പും സല്‍മാന്‍ ഖുര്‍ഷിദിന് ന്യൂനപക്ഷ ക്ഷേമം, ജല വിഭവം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്.

ബേനിപ്രസാദ് വര്‍മ്മ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് സ്ഥാനമേറ്റത്. ഉരുക്ക് വകുപ്പിന്റെ ചുമതലയാണ് ബേനിപ്രസാദിന് ലഭിച്ചത്.

അശ്വിനി കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രി. അശ്വനി കുമാറിന് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയാണ്. അവസാനമാണ് ഊര്‍ജ്ജ സഹമന്ത്രിയായി കെ സി വേണുഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തത്.