വീണ്ടും നഗരങ്ങളില്‍ സ്ഫോടന ഭീഷണി. പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായി ഡെറാഡൂണ്‍ ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഫോടനം നടത്തുമെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷെ ഇ മുഹമ്മദാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടായിരുന്ന അമരീന്ദര്‍ സിംഗിനയച്ച കത്തിലാണ് സംഘടനയുടെ കറാച്ചി ഏരിയാ കമാന്‍ഡര്‍ ഭീഷണി മുഴക്കിയത്. അതേസമയം, കത്തിന്റെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് സ്ഥിരീകരണത്തിലെത്തിയിട്ടില്ലെന്നും ഹരിദ്വാര്‍ എസ്എസ്പി അരുണ്‍ മോഹന്‍ ജോഷി പറഞ്ഞു.
ഹരിദ്വാറിലെ പുണ്യസ്ഥലങ്ങളിലും നൈനിറ്റാളിന് സമീപമുള്ള കോത് ഗോദാം റെയില്‍വേ സ്റ്റേഷനുകളിലും സ്ഫോടനം നടത്തുമെന്നും കത്തില്‍ പറയുന്നുണ്ട്. കത്തില്‍ പറഞ്ഞ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി