വീണ്ടും ഉച്ചഭക്ഷണം ചതിച്ചു; 35 കുട്ടികള്‍ ആശുപത്രിയില്‍

ഞായര്‍, 21 ജൂലൈ 2013 (11:05 IST)
PRO
ഛത്തീസ്ഗഢിലെ പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 35 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ബെമെതരയിലെ മോവ് ഗ്രാമത്തിലാണ് സംഭവം.

കേടായ ഭക്ഷണം കഴിച്ചതാണ് കുട്ടികളുടെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച 145ഓളം കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. കുട്ടികളില്‍ 35 പേരെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ 23 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിനെത്തുടര്‍ന്‍ ഉച്ചഭക്ഷണം സ്കൂള്‍ അധികൃതര്‍ രുചിച്ചു നോക്കിയശേഷം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂവെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക