വി കെ സിംഗിന്റെ അഭിമുഖം: ടേപ്പുകള്‍ കൈമാറാന്‍ നിര്‍ദ്ദേശം

Webdunia
ഞായര്‍, 27 മെയ് 2012 (17:52 IST)
PRO
PRO
കരസേനാ മേധാവി ജനറന്‍ വി കെസ് സിംഗിന്റെ വിവാദ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ടേപ്പിന്റെ പകര്‍പ്പ് കൈമാറാന്‍ സിബിഐ ന്യൂസ് ചാനലിനോട് നിര്‍ദ്ദേശിച്ചു. ടട്ര ട്രക്ക് കേസിനെക്കുറിച്ചു വി കെ സിംഗ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്നാണ് സി ബി ഐ ടേപ്പുകള്‍ ശേഖരിക്കുന്നത്.

വിരമിച്ച കരസേനാ മേധാവി തനിക്കു 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും വളരെ ഉയര്‍ന്ന വിലയ്ക്കാണു ബിഇഎംഎല്‍ ട്രക്കുകള്‍ കൈമാറിയതെന്നും വി കെ സിംഗ് പറഞ്ഞിരുന്നു. ഇവയ്ക്കു ഗുണനിലവാരം ഇല്ലായിരുന്നുവെന്നും വി കെ സിംഗ് പറഞ്ഞിരുന്നു.

വി കെ സിംഗ് അടുത്തിടെ നല്‍കിയ എല്ലാ അഭിമുഖങ്ങളും പരിശോധിച്ചു വരികയാണെന്നു സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.