വിശ്വാസ്യതയുടെ കാര്യത്തില്‍ ഹസാരെ മുന്നില്‍; മൊബൈല്‍ ഫോണ്‍ നോക്കിയ

Webdunia
ബുധന്‍, 30 ജനുവരി 2013 (09:44 IST)
PRO
PRO
അണ്ണാഹസാരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള വ്യക്തിയാണെന്ന് സര്‍വേ. ട്രസ്റ്റ്‌ റിസര്‍ച്ച്‌ അഡ്വൈസറി നടത്തിയ സര്‍വേയിലാണ്‌ ഹസാരെയെ ഏറ്റവും വിശ്വസിക്കാവുന്ന വ്യക്തിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയിലും ഹസാരെ തന്നെയായിരുന്നു മുന്നില്‍.

അതേസമയം, ഏറ്റവും കൂടുതല്‍ വിശ്വസിക്കവുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ് നോക്കിയയാണെന്നാണ് സര്‍വേ ഫലം. ട്രസ്റ്റ്‌ റിസര്‍ച്ച്‌ അഡ്വൈസറി മേധാവി ചന്ദ്രമൌലിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

211 വിഭാഗങ്ങളിലായാണ് സര്‍വേ നടത്തിയത്. വ്യക്തികളേയും കമ്പനികളേയുമാണ്‌ അവാര്‍ഡിന്‌ വേണ്ടി പരിഗണിച്ചിരിക്കുന്നത്‌. സര്‍വ്വേ പ്രകാരം രാജ്യത്തെ എക്കാലത്തേയും 35 പ്രശസ്ത വ്യക്തികളില്‍ മഹാത്മാ ഗാന്ധിയുടെ സ്ഥാനം പന്ത്രണ്ടാമതാണ് ഗാന്ധി കഴിഞ്ഞ്‌ തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ്‌ സ്ഥാനം നേടിയിരിക്കുന്നത്‌.