വിവാഹ വാഗ്ദാനം നല്‍കി യുവതിയെ എസ്‌ഐ പീഡിപ്പിച്ചു

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (14:57 IST)
PRO
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി എസ്‌ഐ പീഡിപ്പിച്ചു. യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. വടക്കന്‍ ഡല്‍ഹിയിലാണ് മാനഭംഗം നടന്നത്.

പൊലീസ് ഇന്‍സ്പെക്ടറായ വരുണ്‍ ജായാണ് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങല്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്. യുവതി തന്നെ വിവാഹം കഴിക്കണമെന്ന് വരുണിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ലൈംഗികബന്ധത്തിനുശേഷം വരുണ്‍ യുവതിയെ തഴയുകയായിരുന്നു. വിവാഹത്തില്‍ നിന്നും പിന്‍‌മാറിയില്ലെങ്കില്‍ മൊബൈലിലെ നഗ്ന ചിത്രങ്ങള്‍ മാതാപിതാക്കളെ കാണിക്കുമെന്നും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും വരുണ്‍ യുവതിയെ അറിയിച്ചു.

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും 10 ലക്ഷം രൂപ സ്വീകരിച്ച് കേസ് ഒതുക്കി തീര്‍ക്കണമെന്നായിരുന്നു പൊലീസ് മേധാവികളുടെ മറുപടി. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയും കേസ് സിബിഐ അന്വേഷിക്കണമെന്ന് യുവതിയുടെ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.