വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാളെ യുവതി നടുറോഡില്‍ തല്ലിച്ചതച്ചു

Webdunia
തിങ്കള്‍, 20 മെയ് 2013 (11:55 IST)
PRO
PRO
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ യുവതി പൊതുമധ്യത്തില്‍ തല്ലിച്ചതച്ചു. തുടര്‍ന്ന് പൊലീസിന് കൈമാറി. മീററ്റില്‍ ഞായറാഴ്ചയാണ് സംഭവം. 21കാരിയാണ് 25കാരനെ മര്‍ദ്ദിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുവാവുമായി അടുപ്പത്തിലായിരുന്നു എന്ന് യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷനുള്ള പില്‍‌സ് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു.

യുവാവിന്റെ പിതാവും അമ്മാവനും സഹോദരിയും ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നു എന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.