വിവാഹത്തില്‍ നിന്നും പിന്മാറിയ വരന് 75 പൈസ പിഴ

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (16:55 IST)
വിവാഹത്തില്‍ നിന്നും പിന്മാറിയ വരന് 75 പൈസ പിഴ!!. ഹരിയാനയിലെ ഫതേഹബാദ് എന്ന സ്ഥലത്താണ് വിചിത്രമായ ഈ ശിക്ഷ വിധി. വിവാഹം ഉറപ്പിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി. തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ പ്രാദേശിക പഞ്ചായത്തില്‍ പരാതിപ്പെടുകയായിരുന്നു. 
 
സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാണ് വരനും കൂട്ടരും  വിവാഹത്തില്‍ നിന്നും പിന്മാറിയത്. മുന്‍പ്‌ ഉറപ്പിച്ചതിനു വിപരീതമായി ആഡംബര കാറും പണവും കൂടി വേണമെന്ന് വരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍   വധുവിന്റെ വീട്ടുകാര്‍ ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് വരനും വീടും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.