അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ കാന്റീനില്‍ ഗോമാംസം വിളമ്പിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ്. കാന്റീനില്‍ നല്‍കിയ ബിരിയാണിയില്‍ ഗോമാംസം ഉണ്ടെന്ന് കഴിഞ്ഞദിവസം ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗോമാസം കാന്റീനില്‍ വില്‍ക്കുന്നതായി കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചില്ലെന്ന് എസ്പി കെ രവീന്ദ്ര ഗൗര്‍ പറഞ്ഞു.
കോളജ് ക്യാന്റീനില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തുവെന്നാരോപിച്ച് വാട്‌സ്ആപ്പില്‍ ഒരു ചിത്രം പ്രചരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. വിതരണം ചെയ്തത് പോത്തിറച്ചി അല്ലെന്നും പശു മാംസമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തു വന്നതോടെ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം ശക്തമായി. എ എം യു മെഡിക്കല്‍ കോളജ് ക്യാന്റിനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഇതോടെ പ്രശ്നം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.ഇതേത്തുടര്‍ന്നാണ് പോലീസ് കാന്റീനില്‍ പരിശോധന നടത്തിയത്.
സര്‍വകലാശാല കേന്ദ്രീകരിച്ച് വര്‍ഗീയക പ്രചരിപ്പിക്കാനുള്ള ശ്രമമാണുണ്ടായതെന്ന് വൈസ് ചാന്‍സിലര്‍ റിട്ടയേര്‍ഡ് ലഫ് ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷാ പറഞ്ഞു.