വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്ന ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. വികസനത്തിനായി സര്‍ക്കാരും വ്യവസായ മേഖലയും കൈകോര്‍ക്കണമെന്നും ഒന്‍പതു ശതമാനം വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ സിഐഐയുടെ നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനമായത് നിരാശപ്പെടുത്തിയെന്നും നിരക്ക് എട്ട് ശതമാനത്തിലേക്ക് എത്താന്‍ ദ്രുതഗതിയിലുള്ള നടപടി ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.