വാദങ്ങൾ പൊളിയുന്നു, ഒന്നും മാറിയിട്ടില്ല? ; നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിനു ജെയ്‌റ്റ്‌ലിയുടെ ഭൂലോക തള്ള്

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (11:52 IST)
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനു ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. നോട്ട് നിരോധനം വിജയമാണെന്ന് ബിജെപിയും വൻ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷവും വാദിക്കുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സുതാര്യമാവുമയും കൂടുതൽ സത്യസന്ധമാവുകയും ചെയ്തുവെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കുന്നു.
 
നോട്ടുനിരോധനത്തിന്റെ സ്വാധീനം കാരണം ജമ്മു കശ്മീരിൽ സുരക്ഷാഉദ്യോഗസ്ഥർക്കു നേരെയുള്ള കല്ലേറ് വൻതോതിൽ കുറഞ്ഞുവെന്നും ജെയ്‌റ്റിലി ട്വീറ്റ് ചെയ്തിരിക്കുന്നു. പക്ഷേ ട്വീറ്റ് മാത്രമേ ഉള്ളു, ഇതിനു അദ്ദേഹത്തിന്റെ പക്കൽ തെളിവുകളൊന്നും ഇതോടെ. ഇതോടെ സോഷ്യൽ മീഡിയ അദ്ദേഹത്തെ ട്രോളുകയാണ്. 
 
എന്നാൽ, ഭീകരവാദ പ്രവർത്തനങ്ങളുടെ കൃത്യമായ വിവരങ്ങൾ ഓരോ വർഷവും തയാറാക്കുന്ന സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ (എസ്എടിപി) അദ്ദേഹത്തിന്റെ വാദം തള്ളുകയാണ്. ജെയ്‌റ്റ്ലിയുടെ വാക്കുകളെ തള്ളിക്കളയുന്ന റിപ്പോർട്ടുകളാണ് ഇവർ പുറത്തുവിട്ടിരിയ്ക്കുന്നത്. 
 
2017 ഏപ്രിലിലാണ് ജനക്കൂട്ടത്തിന്റെ കല്ലേറു പ്രതിരോധിക്കാൻ ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ സൈന്യം ജീപ്പിനു മുന്നിൽ കെട്ടിവച്ചു മുന്നോട്ടു പോയത്. സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പിൽ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടത് 2017 മാർച്ചിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലും യുവാക്കളും സൈനികരും തെരുവിൽ ഏറ്റുമുട്ടുകയും കല്ലേറുണ്ടാവുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article