വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ബിജെപി

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (16:26 IST)
PTI
PTI
മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്ന് ബിജെപി. വാജ്‌പേയിയുടെ 89-ാം ജന്മദിനത്തിലാണ് പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം ഈ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി ഡല്‍ഹി ഘടകം ഭാരവാഹികളായ ഹരീഷ് ഖുറാന, സതീഷ് ഉപാധ്യായ എന്നിവര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി.

പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് തുടങ്ങിയ നിരവധി പേര്‍ വാജ്‌പേയിയുടെ വീട്ടിലെത്തി നേരിട്ട് ജന്മദിനാശംസകള്‍ നേര്‍ന്നു.

വാജ്‌പേയിയുടെ ജന്മദിനം പ്രമാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ 24 കോടി രൂപയുടെ പൊതുമരാമത്ത് ജോലികള്‍ പ്രഖ്യാപിച്ചു. അടല്‍ ഉദ്യാന്‍ എന്ന പേരില്‍ ഒരു പാര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു.