വരുന്നൂ, ഇ- പാസ്പോര്‍ട്ട്

Webdunia
ശനി, 8 ഫെബ്രുവരി 2014 (16:48 IST)
PRO
PRO
നിലവിലെ ബുക്ക് രൂപത്തിലുള്ള പാസ്പോര്‍ട്ടിനു പകരം അടുത്തവര്‍ഷം മുതല്‍ ഇലക്ട്രോണിക് പാസ്പോര്‍ട്ട്(ഇ- പാസ്പോര്‍ട്ട്) ഏര്‍പ്പെടുത്തും. മുഖ്യ പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കെ പര്‍ദേശിയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കാര്‍ഡാണ് ഇനി ലഭിക്കുക. പാസ്പോര്‍ട്ട് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമേ ബയോമെട്രിക് ഇന്‍ഫര്‍മേഷന്‍, പാസ്പോര്‍ട്ട് ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പ് എന്നിവയും ഇലക്ട്രോണിക് ചിപ്പില്‍ ഉണ്ടായിരിക്കും.

പാസ്പോര്‍ട്ട് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമായിരിക്കുന്നതിനും വ്യാജ പാസ്പോര്‍ട്ടുകള്‍ തടയുകയുമാണ് ലക്‍ഷ്യം. പദ്ധതിയുടെ ഏകോപത്തിനായി ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയതായും ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

2013 ല്‍ രാജ്യത്ത് 85 ലക്ഷത്തോളം പാസ്പോര്‍ട്ടുകളാണ് നല്‍കിയത്. 2012 അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം ഒരു കോടി പാസ്പോര്‍ട്ടുകള്‍ നല്‍കാനാവുമെന്നാണു പ്രതീക്ഷ. നിലവില്‍ അമേരിക്കയും ചൈനയും മാത്രമാണ് പ്രതിവര്‍ഷം ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്ന രാജ്യങ്ങള്‍.