വയലാര്‍ രവിയ്ക്ക് പിന്നാലെ ശരദ് യാദവും മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു

Webdunia
ബുധന്‍, 20 ഫെബ്രുവരി 2013 (11:20 IST)
PTI
PTI
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ജനതാദള്‍(യുനൈറ്റഡ്) അധ്യക്ഷന്‍ ശരദ് യാദവ് വിവാദത്തില്‍. ‘നിങ്ങള്‍ സുന്ദരിയാണ്‘ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള ശരദ് യാദവിന്റെ പ്രതികരണം.

മധ്യപ്രദേശാണോ ബിഹാറാണോ എറ്റവും മികച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ഇരു സംസ്ഥാനങ്ങളില്‍ നിന്നും ശരദ് യാദവ് പാര്‍ലമെന്‍റിനെ പ്രതിനിധീകരിച്ച സാഹചര്യത്തിലായിരുന്നു ഈ ചോദ്യം. “ഇരു സംസ്ഥാനങ്ങളും സുന്ദരമാണ്, രാജ്യം തന്നെ സുന്ദരമാണ്, നിങ്ങളും സുന്ദരിയാണ്“ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയെ കേന്ദ്രമന്ത്രി വയലാര്‍ രവി അധിക്ഷേപിച്ചത് ഏറെ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. കേസില്‍ പി ജെ കുര്യന്‍ പ്രതിയാണെന്ന ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണം തേടിയപ്പോഴായിരുന്നു ഇത്. കുര്യനോട് എന്താണ് വ്യക്തി വിരോധമെന്നും മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും ആയിരുന്നു വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചത്. അദ്ദേഹത്തത്തിന്റെ ശരീരഭാഷയും വിമര്‍ശനവിധേയമായിരുന്നു.