വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ മോഷ്ടാക്കള്‍ ബാലാത്സംഗം ചെയ്തു

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (12:23 IST)
PRO
ജാര്‍ഖണ്ഡില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ മോഷ്ടാക്കള്‍ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരീഭര്‍ത്താവിന്റെ ജഡവുമായി ബന്ധുക്കള്‍ക്കൊപ്പം പോവുകയായിരുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിനാണ് ദുരനുഭവമുണ്ടായത്

കഴിഞ്ഞ ദിവസം രാത്രി ലതേഹറിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയ മൂന്നംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. യുവതിയെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയാണ് ഇവര്‍ ബലാത്സംഗം ചെയ്തത്.

ഇവരുടെ ആഭരണങ്ങളും പണവും കവര്‍ന്നശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്. സംശയത്തെതുടര്‍ന്ന് പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.