വനിതയെ അപമാനിച്ച ബഹ്‌റൈന്‍ നയതന്ത്രജ്ഞന്‍ കസ്റ്റഡിയില്‍

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (10:35 IST)
PTI
വനിതയെ അപമാനിച്ചെന്ന പരാതിയെത്തുടര്‍ന്ന്‌ ബഹ്‌റൈന്‍ നയതന്ത്രജ്ഞനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഐപിസി 304, 504, 507 വകുപ്പുകള്‍ പ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

ഖാജ താമസിക്കുന്ന ഹൗസിങ്ങ്‌ സൊസൈറ്റിയുടെ മാനേജറാണ്‌ പരാതി നല്‍കിയത്‌. ഡിസംബര്‍ ഒന്‍പതിന്‌ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട ലിഫ്റ്റില്‍ വച്ച്‌ ഖാജ വാക്കാല്‍ മോശമായി പെരുമാറിയെന്നാണ്‌ പരാതി. എന്നാല്‍ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ഖാജയുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.

മുംബൈയിലെ മലബാര്‍ ഹില്‍ പൊലീസ്‌ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ്‌ ബഹ്‌റെയില്‍ കോണ്‍സല്‍ ജനറല്‍ അബ്ദുല്‍ അസീസ്‌ ഖാജയെ കസ്റ്റഡിയിലെടുത്തത്‌.